Advertisement

ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി അനില്‍ ചൗഹാന്‍; പുതിയ സംയുക്ത സേനാ മേധാവി

September 29, 2022
Google News 3 minutes Read

പുതിയ സംയുക്ത സേനാ മേധാവിയായി റിട്ടയേര്‍ഡ് ലഫ. ജനറല്‍ അനില്‍ ചൗഹാന്‍. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം. കരസേനയുടെ കിഴക്കന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന 61 കാരനായ ലെഫ്റ്റനന്റ് ജനറല്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്. (Lt General Anil Chauhan named India’s new Chief of defense)

ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സൈനിക ഉപദേഷ്ടാവായി ജനറല്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read Also: ടൈം മാഗസിന്റെ റൈസിംഗ് സ്റ്റാര്‍ പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി; നൂറ് താരങ്ങളിലെ ഏക ഇന്ത്യക്കാരന്‍

1961 മെയ് 18 ന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ 1981 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. ഖഡക്‌വാസ്‌ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ജനറല്‍ അനില്‍ ചൗഹാന്‍.

Story Highlights: Lt General Anil Chauhan named India’s new Chief of defense

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here