Advertisement

സൈക്കിളിന് പിന്നിൽ കുഞ്ഞിനെ ചേർത്തുവെച്ച് അമ്മ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വിഡിയോ…

September 29, 2022
4 minutes Read

ഈ ലോകം നമുക്ക് ചിലപ്പോൾ വളരെ ചെറുതായി തോന്നിയേക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. എല്ലാ ദൂരവും ഒരു വിരൽത്തുമ്പിൽ കുറയ്ക്കുകയാണ് നമ്മൾ. സോഷ്യൽ മീഡിയയിലൂടെ സന്തോഷവും സങ്കടവും കൗതുകവും തോന്നുന്ന നിരവധി വീഡിയോകളാണ് വൈറലാകുന്നത്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അമ്മ കുഞ്ഞിനെ തനിക്കൊപ്പം സൈക്കിളിൽ കൊണ്ടുപോകാൻ സ്വീകരിച്ച മനോഹര മാർഗമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് വിഡിയോ പങ്കുവച്ചത്.

സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

‘കുഞ്ഞിന് എന്താണ് വേണ്ടതെന്ന് ഈ അമ്മയ്ക്ക് അറിയാം’– എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. ഒൻപത് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. അമ്മയുടെ കണ്ടുപിടിത്തത്തെ അഭിനന്ദിക്കുകയാണ് ആളുകൾ.

Story Highlights: Mother Creates Ingenious Bicycle Backseat For Her Child, Desi Jugaad Impresses Internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top