തണ്ണിമത്തനില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

തണ്ണിമത്തനിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സൗദി അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് സ്വദേശികളും മൂന്ന് സിറിയക്കാരായ വിദേശികളും ഉള്‍പ്പെടെ അഞ്ച് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.
തണ്ണിമത്തന്‍ കയറ്റുമതിയുടെ മറവില്‍, 7,65,000 ആംഫെറ്റാമിന്‍ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ഗുളികകള്‍ തണ്ണിമത്തന്റെ അകത്ത് നിറച്ച് ഒളിപ്പിച്ചുകടത്തുവാനുള്ള ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Also: മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
സിറിയയില്‍ നിന്നും ലെബനനില്‍ നിന്നും അനധികൃതമായി കയറ്റുമതി ചെയ്ത ക്യാപ്റ്റഗണ്‍, ആംഫെറ്റാമിന്‍ ഗുളികകള്‍ സൗദി അധികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. തലസ്ഥാനമായ റിയാദില്‍ സൗദി അറേബ്യ സുരക്ഷാസേന 7,00,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: 5 arrested with huge cache of narcotic pills in saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here