Advertisement

അടൂർ സർക്കാർ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

September 30, 2022
Google News 1 minute Read

അടൂർ ഗവൺമെന്റ് ആശുപത്രിയിൽ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കൾ. കൊല്ലം ഐവർകാല നടുവിൽ, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയ്യാറായില്ല എന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നൽകിയ ശേഷം ലേബർറൂമിൽ പ്രവേശിപ്പിച്ചു. തുടർന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ വിവരമറിയിച്ചു. എന്നാൽ ഡോക്ടർ അത് ചെവിക്കോണ്ടില്ല. അസ്വസ്ഥത കൂടിയപ്പോൾ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് അപേക്ഷിച്ചതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ സമയം പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ല.

രാവിലെ 11ന് കുട്ടിക്ക് അനക്കമില്ല എന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചു. ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് തിരികെയെത്തി. പുറത്ത് കാത്തിരുന്ന ബന്ധുക്കളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പർ ഒപ്പിടാനും ഡോക്ടർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയടിൽ നിന്നും പുറത്തെടുത്തിട്ടില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. നവജാതശിശു മരിക്കാൻ ഇടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകുമെന്ന് രേഷ്മയുടെ ബന്ധുക്കൾ പറഞ്ഞു.

സ്കാനിങ് സമയത്ത് കുട്ടിക്ക് പ്രശ്നമില്ലായിരുന്നു എന്നും പുറത്തെടുത്തപ്പോൾ കുട്ടിയുടെ തലയിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതാണ് മരണകാരണം.

Story Highlights: adoor baby death doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here