ഏതൊരു ജനാധിപത്യത്തിനും നല്ലൊരു പ്രതിപക്ഷമാണ് അനിവാര്യം; തരൂരിന് ആശംസകള്‍ നേര്‍ന്ന് അനില്‍ കെ.ആന്റണി

എഐസിസി തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ച് നാമനിര്‍ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെ ശശി തരൂരിന് ആശംസകളറിയിച്ച് മകന്‍ അനില്‍ കെ ആന്റണി. ശശി തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അനില്‍ കെ ആന്റണിയുടെ കുറിപ്പ്. തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അനില്‍ ആന്റണിയുടെ വാക്കുകള്‍.
എന്റെ ഗുരുനാഥന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ബഹുസ്വര ആശയത്തിനുവേണ്ടിയുള്ളതും മാറ്റത്തിന്റെ സന്ദേശം നിലകൊള്ളുന്നതുമാണ് തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം. അദ്ദേഹത്തേക്കാള്‍ വലിയ നെഹ്റുവിയന്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതില്‍ സംശയമില്ല. അദ്ദേഹത്തെ എന്റെ ഗുരുനാഥന്മാരില്‍ ഒരാളായി കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ഏതൊരു ശക്തമായ ജനാധിപത്യത്തിനും നല്ലൊരു പ്രതിപക്ഷം ആവശ്യമാണ്. വിജയി ആരായാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജീവിതത്തില്‍ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തുമ്പോള്‍ ആശംസകള്‍ നേരുകയാണ്….
അനില്‍ കെ ആന്റണി കുറിച്ചു.
Irrespective of the outcome, the message of change & standing for the pluralistic idea of India that @ShashiTharoor advocates for is a must for any prospective @INCIndia revival. Proud to call him one of my mentors. Wish you the very best as you take this significant step. pic.twitter.com/iVloed2aZW
— Anil K Antony (@anilkantony) September 30, 2022
അതേസമയം എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാര്‍ജുന്‍ ഗാര്‍ഖെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആകണമെന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഒദ്യോഗിക സ്ഥാനാര്‍ഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Story Highlights: Anil K. Antony wishes shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here