ഷാർജയിൽ സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക് ഗ്രീൻപാസ് നിർബന്ധമാക്കി

ഷാർജയിലെ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി നിർദേശം പുറപ്പെടുവിച്ചത്.
സ്കൂളുകളുടെ ഗേറ്റിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ. പി.സി.ആർ പരിശോധന നടത്തുന്നവർക്കാണ് ഗ്രീൻപാസ് ലഭിക്കുന്നത്. വാക്സിനെടുത്തവർക്ക് പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും വാക്സിനെടുക്കാത്തവർക്ക് ഏഴ് ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക.
Read Also: കൊവിഡ് ഒഴിഞ്ഞിട്ടില്ല; രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍
വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമില്ല. എന്നാൽ കൊവിഡ് സംശയിക്കപ്പെടുന്നവർ തിരിച്ചെത്തുമ്പോൾ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. കൊവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഐസൊലേഷൻ മതി. കൊവിഡ് ബാധിച്ചവരുമായി അടുത്തിടപഴകിയവർക്ക് ക്വാറന്‍റീൻ വേണ്ട. പക്ഷെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. സ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നും നിർദേശമുണ്ട്.
Story Highlights: Covid in UAE: Green Pass must for parents to visit schools in Sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here