Advertisement

കാസർഗോഡ് കുരങ്ങ് പനി സ്ഥിരീകരിച്ചു

September 30, 2022
Google News 2 minutes Read
kasargod monkey pox confirmed

കാസർഗോഡ് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ( kasargod monkey pox confirmed )

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങഉ പനി സ്ഥിരീകരിക്കുന്നത്. ഈ വർഷം മെയ്-ജൂലൈ മാസത്തിൽ നിരവധി രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും നിരവധി പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു.

എന്താണ് കുരങ്ങ് പനി ?

മങ്കിപോക്സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓർത്തോപോക്സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്.

1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ അസുഖം കണ്ടെത്തുന്നത്. അങ്ങനെയാണ് മങ്കിപോക്സ് എന്ന പേര് വന്നത്. 1970 ൽ കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ കുരുങ്ങ് പനി റിപ്പോർട്ട് ചെയ്യുന്നത്.

Read Also: എന്താണ് കുരങ്ങ് പനി ? ഈ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക

രോഗലക്ഷണം

മനുഷ്യനിൽ കുരുങ്ങ് പനിയുടെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനിയാണ് തുടക്കം. തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ കുരുക്കൾ പൊങ്ങും.

കുരു പോങ്ങുന്നത് വസൂരിയിലും കാണപ്പെടുന്ന ലക്ഷണമാണ്. വസൂരിയിൽ നിന്ന് കുരങ്ങ് പനിയെ വ്യത്യസ്ഥമാക്കുന്നത് ലസികാഗ്രന്ഥിയുടെ വീക്കമാണ്.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 7 മുതൽ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ചിലരിൽ 5 മുതൽ 21 ദിവസത്തിനകമാകും ലക്ഷണങ്ങൾ കാണുക.

രണ്ട് മുതൽ നാല് ആഴ്ച വരെ കുരങ്ങ് പനി നിലനിൽക്കും. ആഫ്രിക്കയിൽ കുരങ്ങ് പനി ബാധിത്ത പത്തിൽ ഒരാൾ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

Story Highlights: kasargod monkey pox confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here