Advertisement

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നെഹ്റു കുടുംബത്തിൻ്റെ പിന്തുണയോടെ മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

September 30, 2022
Google News 2 minutes Read
mallikarjun kharge congress election

നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം. മുകുൾ വാസ്നിക്കിന്റെയും കുമാരി ഷെൽജയുടെയും പേരുകൾ പരിഗണിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്. നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് മല്ലികാർജുൻ ഖാർഗെ. മല്ലികാർജുൻ ഖാർഗേയുടെ സ്ഥാനാർത്ഥിത്വത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണയും ഉണ്ട്. ദിഗ്വിജയ സിംഗിനും ശശി തരൂരിനും ഒപ്പമാകും മല്ലികാർജുൻ ഖാർഗയും മത്സരരംഗത്ത് ഉണ്ടാവുക. (mallikarjun kharge congress election)

Read Also: ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ല; കെ.സി വേണുഗോപാൽ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രികൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരൊക്കെ ഇന്ന് പത്രിക സമർപ്പിക്കും. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധിക്കെതിരെ അന്ന് ജിതേന്ദ്രപ്രസാദയാണ് മത്സരിച്ചത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട് ഇന്നലെ അറിയിച്ചിരുന്നു. എംഎൽഎമാരുടെ മനസ്സ് മാറ്റാൻ തനിക്ക് സാധിച്ചില്ല. താൻ തന്നെ ആ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിൻ പൈലറ്റ് വേണ്ട എന്നുമാണ് എംഎൽഎമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി.

നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ ഒരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വസതിയിൽ ഏകദേശം ഒരു മണിക്കൂർ നേരം ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. കെസി വേണുഗോപാൽ അടക്കം പങ്കെടുത്ത ചർച്ചയിലാണ് നിർണായക തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Read Also: ദി​ഗ് വിജയ് സിം​ഗിനെ കണ്ട ശേഷം ട്വീറ്റുമായി ശശി തരൂർ; ‘ആര് ജയിച്ചാലും അത് കോൺ​ഗ്രസിന്റെ ജയം’

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ താൻ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുപ്പതാം തീയതി വരെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവൻകുമാർ ബെൻസലും മാത്രമാണ് നാമനിർദ്ദേശപത്രികകൾ തെരഞ്ഞെടുപ്പ് സമിതി ഓഫീസിൽ നിന്ന് വാങ്ങിയിട്ടുള്ളത്.

Story Highlights: mallikarjun kharge congress president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here