Advertisement

മുംബൈ ഹോട്ടലിൽ മോഡൽ തൂങ്ങി മരിച്ച നിലയിൽ

September 30, 2022
Google News 2 minutes Read
model found dead

മുംബൈ ഹോട്ടലിൽ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ( model found dead )

ബുധനാഴ്ച രാത്രി 8 മണിയോടെയാണ് മോഡൽ ഹോട്ടലിൽ ചെക്ക് -ഇൻ ചെയ്യുന്നത്. തുടർന്ന് പ്രാതലും ഓർഡർ ചെയ്തിരുന്നു. രാവിലെ റൂം സർവീസിന് വേണ്ടി ഹോട്ടൽ ജീവനക്കാർ എത്ര മുട്ടിയിട്ടും വാതിൽ തുറക്കാത്തതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ച്, പൊലീസ് എത്തി മാസ്റ്റർ കീ ഉപയോഗിച്ചാണ് മുറി തുറന്നത്.

Read Also: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

അപ്പോഴാണ് മോഡൽ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ‘ ക്ഷമിക്കണം. എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല. ഞാൻ സന്തുഷ്ടയല്ല. എനിക്ക് സമാധാനം വേണം’- കുറിപ്പിലെ ഉള്ളടക്കം ഇങ്ങനെ.

സംഭവത്തിൽ വർസോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: model found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here