Advertisement

Congress president election: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഒരുങ്ങുന്നത് നെഹ്‌റു കുടുംബ അനുകൂലികളും വിമര്‍ശകരും തമ്മിലുള്ള ശാക്തിക പോരാട്ടത്തിന്

October 1, 2022
Google News 1 minute Read
Congress president election

നെഹ്‌റു കുടുംബ അനുകൂലികളും വിമര്‍ശകരും തമ്മിലുള്ള ശാക്തിക പോരാട്ടമാണ് കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്. അധ്യക്ഷ സ്ഥാനം ഇല്ലെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ജന്‍പഥില്‍ തന്നെ സൂക്ഷിക്കുകയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗയേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക വഴി നെഹ്‌റു കുടുംബത്തിന്റെ ലക്ഷ്യം ( Congress president election ).

തെരഞ്ഞെടുപ്പിനായി പാര്‍ട്ടി തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധേയമായ ചില വസ്തുതകള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്ക് ഇല്ലെന്ന് നേത്യത്വം പറയുന്നു. പക്ഷേ നെഹ്‌റു കുടുംബം ഈ ിെരഞ്ഞെടുപ്പ് കാണുന്നത് ഗ്യാലറീയീല്‍ ഇരുന്നല്ല. ഇന്നലെ അടക്കമുള്ള ദിവസങ്ങളില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സോണിയാ ഗാന്ധിയുടെ അടക്കം നീക്കങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

താത്ക്കാലിക അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധി ഒഴിയും എങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ജന്‍പഥില്‍ നിന്ന് കൈമാറാതിരിക്കുകയാണ് അവരുടെ ലക്ഷ്യം. അശോക് ഗഹ് ലോട്ടും, പിന്നിട് ദ്വിഗ് വിജയ സിംഗും, അവസാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയും അധ്യക്ഷ സ്ഥാനത്തെക്ക് പരിഗണിച്ചത് ഈ സാഹചര്യത്തിലാണ്.

സീതാറാം കേസരി, മോത്തിലാല്‍ വോറാ ശ്രേണിയിലെ വിധേയത്വ മനോഭാവം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥിത്വമായി മാറി. മറുവശത്ത് യാഥാസ്ഥിതിക നെഹ്‌റു കുടുംബവാഴ്ചയെ ചോദ്യം ചെയ്യുന്നതാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം. പ്രകടന പത്രിക പ്രഖ്യാപനം അടക്കം ഉള്ളവ ഇക്കാര്യം വ്യക്തമാക്കുന്നു. മുന്‍കൂര്‍ പ്രഖ്യാപിത പിന്തുണകള്‍ ഇല്ലായിരുന്നെങ്കിലും രാജ്യത്തിന്റെ വിവിധ സംസ്ഥാന ങ്ങള്‍ നിന്ന് എത്തിയ നിരവധി പേര്‍ എഐസിസി ആസ്ഥാനത്ത് ശശി തരൂര്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. ഉത്തര്‍പ്രദേശിലെ തലയെടുപ്പുള്ള നേതാവായിരുന്നിട്ടും 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോണിയാ ഗാന്ധിയെ എതിര്‍ത്ത് മത്സരിച്ച ജിതേന്ദ്ര പ്രസാദിന് പോലും കിട്ടിയിട്ടില്ല ഇങ്ങനെ ഒരു വര വേല്‍പ്പ്.

Story Highlights: Congress president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here