കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണം: അവസാന യോഗത്തില്‍ കോടിയേരി യുവാക്കളോട് പറഞ്ഞതിങ്ങനെ

രോഗം മുര്‍ച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പ് അവസാനമായി പങ്കെടുത്ത യോഗത്തില്‍ കോടിയേരി യുവക്കളോടായി പറഞ്ഞത് പെയിന്‍ ആന്റ് പാലയേറ്റീവ് രംഗത്ത് നടത്തേണ്ട ഇടപെടലുകളെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് കിടപ്പു രോഗികളുടെ പരിചരണം ഏറ്റെടുക്കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. അര്‍ബുധ രോഗത്തോട് നടത്തിയ ചെറുത്തുനില്‍പ്പില്‍ നിന്ന് കൂടിയായിരുന്നു അദ്ദേഹം അത്തരത്തിലുള്ള ആവശ്യം യുവാക്കളോടായി പങ്കുവച്ചത് ( kodiyeri balakrishnan last speech ).
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ.നയനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കോടിയേരി അവസാനമായെത്തിയത്. കൂടാതെ അതിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തന്നെ നടന്ന ഡിവൈഎഫ്‌ഐ പരിപാടിയിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ ഇറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് കിടപ്പുരോഗികളുടെ ശുശ്രൂഷിക്കുന്നതിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സിപിഐഎം വാളന്റിയര്‍മാരും പ്രവര്‍ത്തകരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Story Highlights: kodiyeri balakrishnan last speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here