Advertisement

ഭക്ഷണം എത്തിക്കാൻ വെയിറ്റേഴ്‌സ് ഇല്ല; പകരം ഹോട്ടലിൽ ഉള്ളത് മിനി ബുള്ളറ്റ് ട്രെയിൻ

October 1, 2022
Google News 2 minutes Read

സാങ്കേതികവിദ്യ വളരെയധികം വളർച്ച പ്രാപിച്ചിട്ടുണ്ട്. ഒരിക്കലും സാധ്യമാകില്ലെന്ന് നമ്മൾ കരുതിയ പലതും ഇന്ന് ഈ ലോകത്തുണ്ട്. അതിനായി നിരവധി പരീക്ഷണങ്ങളും ഈ ലോകത്ത് നടക്കുന്നുണ്ട്. അത്തരമൊരു പരീക്ഷണത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹോട്ടൽ ബിസിനസ് രംഗത്തും ഇത്തരത്തിലുള്ള പുത്തൻ പരീക്ഷണങ്ങൾ സജീവമാകുകയാണ്. ഇപ്പോഴിതാ, ഒരു റെസ്റ്റോറന്റിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്ന ഒരു മിനി ബുള്ളറ്റ് ട്രെയിനാണ് സോഷ്യൽ മീഡിയയിലെ താരം. ഈ വിഡിയോ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ലെങ്കിലും ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ഉപഭോക്താക്കൾ അവരുടെ ഭക്ഷണം കാത്ത് മേശയുടെ ഒരു വശത്ത് ഇരിക്കുന്നത് കാണാം. അവരുടെ മുന്നിൽ ഒരു നീണ്ട മേശയുണ്ട്, അവിടെ ബുള്ളറ്റ് ട്രെയിൻ എത്തി എല്ലാ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ ഭക്ഷണം എത്തിക്കുന്നു. ഓർഡർ ചെയ്ത ഭക്ഷണം എത്തുമ്പോൾ, ഉപഭോക്താക്കൾക്ക് അത് എടുത്ത് കഴിക്കാൻ സാധിക്കും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഈ ആശയം ശരിക്കും വ്യത്യസ്തവും വേറിട്ട അനുഭവവുമാണെങ്കിലും എല്ലാവരും സംതൃപ്തരല്ല എന്നുപറയാം. മനുഷ്യന്റെ തൊഴിൽ ഇല്ലാതാക്കുന്നു എന്നതാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്നത്. അടിസ്ഥാനപരമായ ജോലികൾക്കായി മെഷീനുകളെ ആശ്രയിക്കാമെന്ന വസ്തുത ആകർഷണീയമാണെങ്കിലും പലരും ഈ ആശയത്തിൽ തൃപ്തരല്ല. എർത്ത്ലോകസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, റോബോട്ട് നിയന്ത്രിക്കുന്ന ഒട്ടേറേ കഫേകൾ ലോകത്തുണ്ട്. ഈ കഫ്റ്റീരിയയിൽ വെയിറ്റർമാരോ പാചകക്കാരോ ഇല്ല. എല്ലാ ജോലികളും ജർമ്മൻ നിർമ്മിത റോബോട്ടുകൾ ഏറ്റെടുക്കുന്നു, അത് തയ്യാറാക്കി ഉപഭോക്താക്കളുടെ ടേബിളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇവിടെ ഓർഡർ ചെയ്യുന്നതുമുതൽ വളരെ ലളിതമായ സജ്ജീകരണമാണ്. ടേബിളിലുള്ള സ്മാർട്ട് സ്‌ക്രീനിൽ നിന്നും ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാം. റോബോട്ട്, ടേബിളിലെ ഓർഡറുകൾ തരംതിരിച്ച് ഒരു ചെറിയ സർവീസ് ബോട്ടിലൂടെ അവിടേക്ക് ഭക്ഷണം എത്തിക്കുന്നു.

Story Highlights: mini-bullet train serves food to customers at this restaurant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here