എന്നും പിണറായിയെ ‘വിജയനാക്കി’ കോടിയേരി

എന്നും പിണറായി വിജയന്റെ ഒപ്പമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പതിനഞ്ചാം വയസില്‍ തുടങ്ങിയ ആ സഹവര്‍ത്തിത്തം അരനൂറ്റാണ്ടിലേറെ കോട്ടം തട്ടാതെ തുടര്‍ന്നു. വിഭാഗീയതയുടെ കാലത്തു പിണാറിയിക്കു പിന്നില്‍ ഉറച്ചു നിന്നപ്പോഴും വിഎസുമായി വലിയ അടുപ്പവും പുലര്‍ത്തിയിരുന്നു കോടിയേരി ( pinarayi vijayan and kodiyeri balakrishnan ).
കോടിയേരി മൊട്ടമ്മലില്‍ നിന്ന് പിണറായി ധര്‍മടത്തേക്കുള്ള ദൂരം പതിനഞ്ചു കിലോമീറ്റര്‍ ആയിരുന്നു. പതിനഞ്ചാം വയസില്‍ കെഎസ്എഫ് സമ്മേളനത്തിന് കൂട്ടുകാര്‍ക്കൊപ്പം പിണറായിക്കു പോയ കോടിയേരി പിന്നെ എന്നും ആ നാട്ടുകാരന്റെ പിന്നാലെയും ഒപ്പവുമായി ഉണ്ടായിരുന്നു. പിണറായി എന്ന സ്ഥലത്തെ വിജയന്‍ സ്വന്തം പേരിനൊപ്പം കൂട്ടിയപ്പോള്‍ കോടിയേരിയെ ബാലകൃഷ്ണന്‍ ഒപ്പം കൂട്ടി. ബാലകൃഷ്ണന്‍ പതിനെട്ടാം വയസില്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി ആകുമ്പോള്‍ വിജയന്‍ തലശേരി മണ്ഡലം സെക്രട്ടറി. അന്നു കോടിയേരി ലോക്കല്‍ സെക്രട്ടറി ആയിരുന്നത് എം.വി.രാജഗോപാലന്‍. ആ രണ്ടുപേരുടേയും പിന്നാലെ ആയിരുന്നു പിന്നീട് കോടിയേരി ബാലകൃഷ്ണന് വന്ന പദവികളില്‍ ഏറെയും.
Read Also: റെഡ് സല്യൂട്ട്; കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി
എം.വി.രാജഗോപാലന് പിന്നാലെ കോടിയേരി ലോക്കല്‍ സെക്രട്ടറി ആയ ബാലകൃഷ്ണന്‍ പിന്നീട് രാജഗോപാലനെ പിന്‍തുടര്‍ന്ന് തലശേരി എംഎല്‍എ ആയി. രാജഗോപാലന്റെ മകള്‍ വിനോദിനി ജീവിത സഖിയുമായി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു പിണറായി വിജയനു പിന്നാലെ എത്തിയതു ടി.ഗോവിന്ദന്‍ ആയിരുന്നെങ്കിലും സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിവേഗം പടിയിറങ്ങി. പന്നെ കോടിയേരി എന്നതിനുപ്പുറം മറ്റൊരു പേര് പാര്‍ട്ടിക്കു പരിഗണിക്കാന്‍ ഉണ്ടായിരുന്നില്ല. കെ.വി.സുധീഷ് വധം, കൂത്തുപറമ്പ് വെടിവയ്പ്പ്, തലശേരിപാനൂര്‍ സംഘര്‍ഷങ്ങള്‍, പിന്നെ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലുകള്‍. ഏറ്റവും സങ്കീര്‍ണമായിരുന്നു കോടയേരിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കാലം. 2015ല്‍ പിണറായി വിജയനെ തന്നെ പിന്‍തുടര്‍ന്നു സംസ്ഥാന സെക്രട്ടറി.
Story Highlights: pinarayi vijayan and kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here