Advertisement

ജോലിയാണ് പ്രധാനം; നൈക്കിലേക്ക് കേക്കില്‍ ബയോഡാറ്റ അയച്ച് യുവതി

October 1, 2022
Google News 2 minutes Read

കേക്ക് നിർമാണത്തിൽ പലപ്പോഴും പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. ഏത് രൂപത്തിലുള്ള തീം ബേസ്ഡ് കേക്കുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് ബയോഡാറ്റ വെച്ച് തയ്യാറാക്കിയ കേക്കാണ്. ജോലിക്കുള്ള ബയോഡാറ്റയാണ് കേക്കിനു മുകളിൽ തയാറാക്കിയത്. ഈ കേക്കിപ്പോൾ സമൂഹമാമധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാർലി പാവ്‌ലിനാക് ബ്ലാക്ക് ബേൺ എന്ന യുവതിയാണ് കേക്ക് നിർമിച്ച് താരമായത്. യുഎസിലെ നോർത്ത് കരോലിനയിലാണ് താമസം. നൈക്ക് കമ്പനിയ്ക്കാണ് കേക്കിൽ തന്റെ ബയോഡാറ്റ തയ്യാറാക്കി യുവതി നൽകിയത്.

നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലി അന്വേഷിച്ചായിരുന്നു യുവതി ഇങ്ങനെയൊരു പ്രവൃത്തിയ്ക്ക് മുതിർന്നത്. എന്നാൽ നിർഭാഗ്യവശാൽ അവിടെ ജോലി ഒഴിവില്ല. ‘കുറച്ച് ദിവസങ്ങൾക്കു മുൻപ് ഞാൻ നൈക്കിലേക്ക് ഒരു ബയോഡാറ്റ അയച്ചു. കേക്കിന്റെ മുകളിൽ എഴുതിയാണ് ബയോഡാറ്റ നൽകിയത്. നൈക്കില്‍ ആഘോഷപരിപാടികൾ നടക്കുന്ന സമയമായിരുന്നു. നിരവധി പ്രമുഖരും ആനി ദിവസം പരിപാടിയിൽ പങ്കെടുത്തിരുന്നു. നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലിക്കായാണ് കേക്കിൽ ബയോഡാറ്റ അയച്ചത്.

നിലവിൽ അവിടെ ജോലിയ്ക്കായി ഒഴിവൊന്നുമില്ല. പക്ഷേ, ഞാൻ ആരാണെന്ന് അവരെ അറിയിക്കേണ്ടത് എന്റെ ആവശ്യമാണ്. ഒരു വലിയ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് ഇങ്ങനെയൊരു കേക്ക് അയച്ച എന്നെ അവർ ഓർമിക്കും. എന്റെ ഒരു സുഹൃത്താണ് ഇങ്ങനെയൊരു ആശയം നിർദ്ദേശിച്ചത്. അതുകൊണ്ടു തന്നെ മനോഹരമായ ഒരു കേക്ക് ഞാൻ നിർമിച്ചു നൽകി.’– ഇങ്ങനെയൊരു അടികുറിപ്പോടു കൂടിയാണ് യുവതി കേക്കിന്റെ ചിത്രം പങ്കുവച്ചത്. ഇതിനു താഴെ യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

Story Highlights: US woman prints resume on cake, sends it to Nike.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here