Advertisement

ഫുട്ബോൾ മത്സരത്തിനിടെ കലാപം: മരിച്ചവരുടെ എണ്ണം 174 ആയി

October 2, 2022
Google News 2 minutes Read

ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്തോനേഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്.

ഇന്തോനേഷ്യൻ പ്രീമിയർ ലീഗിൽ അരേമ മലംഗ് എഫ്.സി പെർസെബായ സുരബായ എഫ്.സി മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. കിഴക്കൻ ജാവ പ്രവിശ്യയിലെ മലംഗ് സിറ്റിയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. സുരബായ 3-2ന് അരേമ മലംഗിനെ തോൽപ്പിച്ചത്തോടെ ആരാധകര്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഭൂരിഭാഗം മരണങ്ങളും തിക്കിലും തിരക്കിലും പെട്ടാണ് സംഭവിച്ചിരിക്കുന്നത്. മറ്റുള്ളവർ ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. 34 പേർ സ്റ്റേഡിയത്തിനുള്ളിലും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Story Highlights: Death toll in stampede to exit Indonesian soccer match climbs to 174

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here