Advertisement

ksrtc: കാട്ടാക്കട മർദനം: ഒരാൾ കൂടി കസ്റ്റഡിയിൽ

October 2, 2022
Google News 2 minutes Read
Kattakada beating: One more in custody

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. പന്നിയോട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇനി മൂന്നുപേരാണ് പിടിയിലാകാനുള്ളത് ( Kattakada beating: One more in custody ).

ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ്.ആർ.സുരേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. തിരുമല ചാടിയറയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘത്തിന്റേതാണ് നടപടി. കേസിലെ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്.

Read Also: പൂക്കളർപ്പിച്ച് ജന്മനാട്; കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു

സെപ്റ്റംബർ 20 നാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം. പ്രേമൻ കുട്ടിയുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനായാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ കൺസെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാർ പ്രേമനോട് പറഞ്ഞു.

ഒരു മാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൺസെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇത് പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്ന് പ്രേമൻ പറഞ്ഞു. എന്നാൽ അത് നിങ്ങളാണോ തീരുമാനിക്കുന്നതെന്ന് ജീവനക്കാർ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തത് എന്ന് പറഞ്ഞതോടെ കയ്യേറ്റം ഉണ്ടാവുകയായിരുന്നു.

Story Highlights: Kattakada beating: One more in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here