Advertisement

‘ആ വെടിവയ്പ്പിന് മുന്നിലേക്ക് ഞങ്ങൾ ചാടി’; കോടിയേരിയുമൊത്തുള്ള സമര നിമിഷങ്ങൾ ഓർത്തെടുത്ത് ഇ.പി ജയരാജൻ

October 2, 2022
Google News 2 minutes Read
kodiyeri balakrishnan and ep jayarajan

അഞ്ച് പതിറ്റാണ്ടോളം തോളോട് തോൾ ചേർന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനും. ഇ.പി ജയരാജന് കോടിയേരി കേവലമൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. പല സമരമുഖങ്ങളിലും ഒരുമിച്ച് നിന്ന് പോരാടിയതിനെ കുറിച്ച് ഇന്ന് ഓർത്തെടുത്ത് പറയുമ്പോൾ ഇ.പിയുടെ മുഖത്ത് അഗാധമായ ദുഃഖം നിഴലിക്കുന്നു… ( kodiyeri balakrishnan and ep jayarajan )

‘കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂർ കളക്ടറേറ്റിൽ നടന്ന പരിപാടിയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനുമുണ്ടായിരുന്നു. പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാർജുണ്ടായിരുന്നു. ഇതറിഞ്ഞ് ഞാനും കോടിയേരിയും ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച റോഡിൽ അഞ്ച് പത്ത് പേർ നിരന്ന് കിടന്ന് വെടിവയ്ക്കുന്നതാണ്. ആ വെടിവയ്പ്പിന് മുന്നിലേക്ക് ഞങ്ങൾ ചാടി. പിന്നീട് അന്നത്തെ പൊലീസ് സൂപ്രണ്ട് ജോർജ് ഞങ്ങളോട് പറഞ്ഞു നിങ്ങൾ ചെയ്തത് വലിയ അബദ്ധമായിപ്പോയി. നിങ്ങളോട് ചെറിയ വിരോധമുണ്ടായിരുന്നവർ ആ കൂട്ടത്തിലുണ്ടായിരുന്നെങ്കിലോ ? ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഒന്നിച്ച് നിന്ന് പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ’ – ഇ.പി ജയരാജൻ പറഞ്ഞു.

അൻപത് വർഷത്തെ പരിചയമുണ്ട് ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്‌നും തമ്മിൽ.

Read Also: ആറാം വയസിൽ അച്ഛൻ നഷ്ടപ്പെട്ടു; ചിട്ടിക്കമ്പനിയിൽ ജോലി; പക്ഷേ നിയോഗം ജനസേവകനാകാൻ…

‘വിദ്യാർത്ഥി യുവജന രംഗത്ത് ഒന്നിച്ച് പ്രവർത്ത് വന്നവരാണ്. അതിലൂടെയാണ് പാർട്ടിയിലെത്തുന്നത്. ഞങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലും അടുത്ത ബന്ധമാണ് ഉള്ളത്. മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സൗമ്യ മുഖത്തോടെ, സൗമ്യ ഭാവത്തോടെ എപ്പോഴുമിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചെന്നൈയിൽ ചികിത്സയ്ക്ക് വേണ്ടി പോകുന്നതിന് മുൻപാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. ചെന്നൈയിൽ സന്ദർശിക്കണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും ഡോക്ടർമാർ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അത് സാധിച്ചില്ല’- ഇ.പി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: kodiyeri balakrishnan and ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here