പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു, ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു ഭർത്താവ്
മഹാരാഷ്ട്രയിൽ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് 35 കാരിയെ കൊലപ്പെടുത്തിയത്. 14ഉം, 11ഉം വയസ് പ്രായമുള്ള പെൺമക്കളേയും പിതാവ് ചുട്ടുകൊല്ലാൻ ശ്രമിച്ചു. 90% പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവിലിയിലാണ് ദാരുണമായ സംഭവം. ഭർത്താവ് പ്രസാദ് ശാന്താറാം പാട്ടീലിന് (40) പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ പ്രീതി ശാന്താറാം പാട്ടീൽ(35) മനസിലാക്കി. അതിന് ശേഷം പ്രീതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. പെൺകുട്ടികളെ സ്ഥിരമായി മർദിച്ചിരുന്നതായും പ്രീതിയുടെ സഹോദരൻ പരാതിയിൽ ആരോപിക്കുന്നു.
യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ സമീറ(14) സമീക്ഷ(11) എന്നിവരുടെ നിലയിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിനിടെ പൊള്ളലേറ്റ യുവതിയുടെ ഭർത്താവ് പാട്ടീലും ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Maharashtra Woman Burnt Alive By Husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here