Advertisement

മൂർഖനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ചുണ്ടിൽ കടിയേറ്റു | Video

October 2, 2022
Google News 7 minutes Read

മൂർഖൻ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. ജനവാസ മേഖലയിൽ നിന്നും പാമ്പിനെ പിടികൂടിയ ശേഷം തലയിൽ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചുണ്ടിൽ കടിയേറ്റത്. കർണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം യുവാവ് പാമ്പ് പിടുത്തക്കാരനാണ്. യുവാവ് പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതും, മൂർഖൻ പൊടുന്നനെ തിരിഞ്ഞ് ചുണ്ടിൽ കടിക്കുന്നതും 30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ കാണാം. കടിയേറ്റ ശേഷം യുവാവ് പാമ്പിനെ വലിച്ചെറിയുന്നതും മൂർഖൻ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

മറ്റുള്ളവർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും മൂർഖൻ രക്ഷപ്പെട്ടു. യുവാവ് അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ യുവാവിൻ്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസൺമാരുടെ പ്രധാന ആവശ്യം.

Story Highlights: Man Tries To Kiss King Cobra On Head, Gets Bit On The Lip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here