Advertisement

പ്രതിസന്ധിയിലോ മെറ്റ; ആദ്യ പത്തിൽ പോലും സ്ഥാനമില്ല; ചോദ്യചിഹ്നമായി ഫേസ്ബുക്ക്

October 2, 2022
Google News 2 minutes Read

കുറച്ച് നാളുകളായി ടെക്‌ലോകത്തെ ചർച്ചാവിഷയമാണ് ഫേസ്‌ബുക്കിന്റെ പ്രതിസന്ധി. ഇതിനെ ചുറ്റിപറ്റി നിരവധി ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തി രണ്ടു വർഷത്തിനിടെ 10600 ബില്യൺ ഡോളർ അതായത് ഏകദേശം 8,50,000 കോടി ഇന്ത്യൻ രൂപ കുറഞ്ഞതും ഏറെ ചർച്ചാവിഷയമായിരുന്നു. ഇപ്പോൾ ഫേസ്ബുക്കും മെട്ടയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇക്കാലയളവിൽ മൊത്തം ആസ്തിയുടെ അമ്പത് ശതമാനമാണ് സക്കർബർഗിന് നഷ്ടമായത്.

ആഗോള അതിസമ്പന്നപ്പട്ടികയിൽ ആദ്യ അഞ്ചിലുണ്ടായിരുന്ന സമ്പന്നനായിരുന്നു സക്കർബർഗ്. എന്നാൽ ഇപ്പോൾ 22-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. 2021ലാണ് ഫേസ്ബുക്ക് മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന പേരിലേക്ക് മാറിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചർ, ഫേസ്ബുക്ക് വാച്ച്, മെറ്റ പോർട്ടൽ എന്നിവയെല്ലാം മെറ്റ പ്ലാറ്റ്‌ഫോംസിന് കീഴിൽ വരുന്ന സേവനങ്ങളാണ്. വെർച്വൽ റിയാലിറ്റിയുടെ അനന്തമായ സാധ്യതകൾ മുമ്പിൽ കണ്ടാണ് സക്കർബർഗ് മെറ്റയ്ക്ക് കീഴിൽ മെറ്റാവേഴ്‌സ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്.

മെറ്റ പ്ലാറ്റ്‌ഫോംസിന് സക്കർബർഗ് മുടക്കിയത് ആയിരം കോടി ഡോളറിലേറെയാണ്. ഫേസ്ബുക്കിൽ നിന്നുൾപ്പെടെയുള്ള വരുമാനങ്ങൾ മെറ്റയുടെ ഹാർഡ്‌വെയർ ശക്തിപ്പെടുത്താനായി ചെലവഴിച്ചിട്ടുണ്ട്. എന്നാൽ മെറ്റയ്ക്ക് ഇപ്പോൾ പ്രതിസന്ധികളുടെ കാലമാണ്. വിപണി മൂല്യം വ്യാഴാഴ്ച 366.61 ബില്യൺ ഡോളറിലേക്കാണ് താഴ്ന്നത്. അതോടെ ലോകത്തെ ഏറ്റവും മൂല്യമേറിയ ആദ്യത്തെ പത്തു കമ്പനികളുടെ പട്ടികയിൽനിന്ന് മെറ്റ പുറത്തായിരിക്കുകയാണ്. വിപണി മൂല്യത്തിൽ ആപ്പിളാണ് പട്ടികയിൽ ഒന്നാമത്.

Story Highlights: mark zuckerbergs meta no longer among top 10 most valuable companies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here