Advertisement

ടോപ് സിംഗർ ഇന്ന് മുതൽ; ഉദ്ഘാടന രാവ് വൈകീട്ട് 6 മണിക്ക്

October 2, 2022
2 minutes Read
top singer season 3 today
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ടോപ് സിംഗർ പ്രേക്ഷകരിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . വർണ കാഴ്ചകളുടെ വിസ്മയം തീർത്ത്, പരിപാടിയുടെ ഉദ്ഘാടന രാവ് ഇന്ന് വൈകിട്ട് ആറു മണി മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യും. ( top singer season 3 today )

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഇന്ന് മുതലാണ് ടോപ് സിംഗറിന്റെ മൂന്നാം സീസൺ ജൈത്രയാത്ര ആരംഭിക്കുന്നത്. സീസൺ മൂന്നിന്റെ ഫൈനൽ ഓഡിഷൻ നടക്കുന്ന ഉദ്ഘാടന രാവിൽ, മൂന്നാം സീസണിൽ മാറ്റുരയ്ക്കുന്ന കുരുന്നു പ്രതിഭകൾ ആരൊക്കെ എന്നും പ്രേക്ഷകർക്ക് അറിയാനാകും. പാട്ടിന്റെ വസന്തകാലം തീർക്കാൻ ഫ്‌ലവേഴ്‌സ് ഒരുങ്ങിക്കഴിഞ്ഞു.

Read Also: Top Singer : തിരക്കിനിടയിലും കഷ്ടപ്പെട്ട് പഠിച്ചു; മീനൂട്ടി അഭിമാനമാണെന്ന് ടോപ് സിംഗർ കുടുംബം

മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോ എന്ന പേരിലാണ് ഫ്ളവേഴ്സ് ടോപ് സിംഗർ അറിയപ്പെടുന്നത് . കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മലയാളി പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വലിയ സ്വീകാര്യത നേടിയത്.

സർഗപ്രതിഭകളായ ഗായകർക്ക് വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ഓഡിഷനിലൂടെ തെരഞ്ഞെടുത്ത കുരുന്നുകളാണ് ഇത്തവണയും മത്സര വേദിയിലേക്ക് എത്തുക. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8 മുതൽ 9 വരെയാണ് ടോപ് സിംഗർ ഫ്‌ലവേഴ്‌സിൽ സംപ്രേഷണം ചെയ്യുക. ഗായകൻ എം.ജി ശ്രീകുമാർ, ഗായിക അനുരാധ ശ്രീറാം, ബിന്നി കൃഷ്ണകുമാർ, സംഗീത സംവിധായകൻ രാഹുൽ രാജ് എന്നിവരാണ് സീസൺ 3ലെ വിധികർത്താക്കൾ. ആദ്യ സീസണിൽ സീതാലക്ഷ്മിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Story Highlights: top singer season 3 today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement