ഗൗണിൽ അതീവസുന്ദരിയായി മുത്തശ്ശി; സ്റ്റൈലായി ആഘോഷിച്ച് എൺപത്തിയൊമ്പതാം പിറന്നാൾ…

ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും പ്രായം ഒരതിർ വരമ്പ് സൃഷ്ടിക്കുന്നില്ല. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ പ്രായത്തെ തോൽപ്പിച്ച് തന്റെ ജീവിതം ആഘോഷമാക്കിയ ഒരു 89 ക്കാരിയെ പരിചയപ്പെടാം. തന്റെ പിറന്നാൾ ആരെയും ഞെട്ടിക്കുന്ന തരത്തിലാണ് മുത്തശ്ശി ആഘോഷിച്ചിരിക്കുന്നത്. വിക്ടോറിയ സ്റ്റൈലിലെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്നേഹ ദേശായി എന്ന യുവതിയാണ് സ്വന്തം മുത്തശ്ശിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“മുത്തശ്ശിക്ക് 89 വയസ്സായി. പക്ഷെ പ്രായം എന്നത് വെറും സംഖ്യ മാത്രമാണ്. എന്റെ മുത്തശ്ശിയുടെ ഊർജം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. എല്ലാം ആസ്വദിച്ചുള്ള അവരുടെ ജീവിതരീതിയും ഞാൻ ഏറെ ഇഷ്ടപെടുന്നു. അതുകാണുമ്പോൾ തന്നെ ഏറെ പ്രചോദനമാണ് ലഭിക്കുന്നത്. ഇനിയും നിരവധി ജന്മദിനങ്ങളും ഓർമ്മകളും ആശംസിക്കുന്നു” എന്ന അടികുറിപ്പോടെയാണ് സ്നേഹ ദേശായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതുവരെ 19 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. 1,84,803 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വിഡിയോ പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയായിരുന്നു. മുത്തശ്ശി പിറന്നാൾ ആഘോഷത്തിനായി വസ്ത്രം ധരിച്ച സ്റ്റൈലാണ് ആളുകളിൽ കൗതുകം സൃഷ്ടിച്ചത്. ലിലാക്ക് ഗൗൺ ധരിച്ച് അതീവ സുന്ദരിയെ വിഡിയോയിൽ കാണാം. തീം അനുസരിച്ച് വസ്ത്രം ധരിച്ച് കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
Story Highlights: 89-yr-old woman celebrates birthday with family in true Victorian style
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here