Advertisement

കോടിയേരിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

October 3, 2022
Google News 2 minutes Read
Clerk suspended for insulting kodiyeri balakrishnan in social media

അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച ക്ലര്‍ക്കിനെതിരെ നടപടി. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്തു.

Read Also: കോടിയേരിയ്ക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; ഇനി ദീപ്തമായ ഓർമ

രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തര നടപടി. സന്തോഷ് രവീന്ദ്രന്‍ പോസ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങളിലെ അപമാനകരമായ പോസ്റ്റിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.

Story Highlights: Clerk suspended for insulting kodiyeri balakrishnan in social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here