Advertisement

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; ഹൈ സ്കോറിംഗ് മാച്ചിൽ ഗുജറാത്ത് ജയൻ്റ്സിനെ വീഴ്ത്തി ഭിൽവാര കിംഗ്സ് ഫൈനലിൽ

October 3, 2022
Google News 2 minutes Read

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് എലിമിനേറ്ററിൽ ഗുജറാത്ത് ജയൻ്റ്സിനെ വീഴ്ത്തി ഭിൽവാര കിംഗ്സ് ഫൈനലിൽ. 6 വിക്കറ്റിനായിരുന്നു കിംഗ്സിൻ്റെ ജയം. ജയൻ്റ്സ് മുന്നോട്ടുവച്ച 195 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ വെറും 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിംഗ്സ് മറികടന്നു. വില്ല്യം പോർട്ടർഫീൽഡ് (60) കിംഗ്സിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഷെയിൻ വാട്സണും (48 നോട്ടൗട്ട്) മികച്ചുനിന്നു. കിംഗ്സിനായി കളത്തിലിറങ്ങിയ മറ്റ് ബാറ്റർമാരും തിളങ്ങി. ഒക്ടോബർ അഞ്ചിന് ഇന്ത്യ ക്യാപിറ്റൽസും ഭിൽവാര കിംഗ്സും തമ്മിലാണ് ഫൈനൽ.

Read Also: രണ്ട് വിക്കറ്റ്, ഒരു റണ്ണൗട്ട്; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രീശാന്ത്: വിഡിയോ

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 194 റൺസ് നേടിയത്. 24 പന്തിൽ 45 റൺസെടുത്ത കെവിൻ ഓബ്രിയൻ ജയൻ്റ്സിൻ്റെ ടോപ്പ് സ്കോററായി. 35 പന്തിൽ 43 റൺസെടുത്ത യശ്പാൽ സിംഗ്, 26 പന്തുകളിൽ 36 റൺസെടുത്ത തിലകരത്നെ ദിൽഷൻ 10 പന്തിൽ 24 റൺസെടുത്ത ജീവൻ മെൻഡിസ് എന്നിവരും ജയൻ്റ്സിനായി തിളങ്ങി. മറ്റെല്ലാ താരങ്ങളും ഒറ്റയക്കത്തിനു പുറത്തായി. 4 ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഒരു റണ്ണൗട്ടും നേടിയ ശ്രീശാന്താണ് കിംഗ്സിനു വേണ്ടി ബൗളിംഗിൽ തിളങ്ങിയത്.

Read Also: ഏഷ്യാ കപ്പ്: മഴ കളിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസ് വിജയം

മറുപടി ബാറ്റിംഗിൽ പോർട്ടർഫീൽഡും മോർണെ വാൻ വൈക്കും ചേർന്ന് കിംഗ്സിന് തകർപ്പൻ തുടക്കം നൽകി. 91 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനൊടുവിലാണ് വാൻ വൈക്ക് (18 പന്തിൽ 31) മടങ്ങിയത്. മധ്യ ഓവറുകളിലെ റൺ വരൾച്ചയ്ക്കൊടുവിൽ പോർട്ടർഫീൽഡും മടങ്ങിയെങ്കിലും യൂസുഫ് പത്താൻ (11 പന്തിൽ 21), ഇർഫാൻ പത്താൻ (13 പന്തിൽ 22) എന്നിവരെ കൂട്ടുപിടിച്ച് ഷെയിൻ വാട്സൺ ജയൻ്റ്സിനെ കടന്നാക്രമിച്ചു. 17, 19 ഓവറുകൾ എറിയാൻ സൂപ്പർ സബ്ബായി ജയൻ്റ്സ് മിച്ചൽ മക്ലാനഗനെ എത്തിച്ചെങ്കിലും നീക്കം വിജയിച്ചില്ല. 18ആം ഓവറിൽ ഇർഫാൻ്റെ രണ്ട് സിക്സറും ഒരു ബൗണ്ടറിയും അടക്കം 19 റൺസ് പിറന്നപ്പോൾ 19ആം ഓവറിലെ ആദ്യ 3 പന്തിൽ തന്നെ 12 റൺസ് നേടി കിംഗ്സ് വിജയിക്കുകയായിരുന്നു.

Story Highlights: legnds league cricket bhilwara kings final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here