Advertisement

മാസശമ്പളം പറയാന്‍ കഴിയുമോ?; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ക്യാംപെയ്ന്‍; യുവാക്കള്‍ക്ക് മാന്യമായ വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുക എന്നത് ലക്ഷ്യം

October 3, 2022
Google News 2 minutes Read

നന്നായി അധ്വാനിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി ഒട്ടേറെ യുവാക്കള്‍ക്കുണ്ട്. ഇതിനാല്‍ തന്നെ പലര്‍ക്കും തങ്ങളുടെ ശമ്പളം പുറത്തുപറയാന്‍ മടിയാണ്. എന്നാല്‍ മാന്യമായ വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്താന്‍ ശമ്പളം തുറന്ന് പറയുക തന്നെയാണ് വേണ്ടതെന്ന് തീരുമാനിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. സ്വന്തം മാസ ശമ്പളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പരസ്യപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. (Why are youngsters revealing their salaries online?)

സമപ്രായക്കാരും സമാന ഫീല്‍ഡിലുള്ളവരുമായ ആളുകളുടെ ശമ്പളം അറിയുക വഴി തൊഴില്‍ ചൂഷണവും വിവേചനവും ഉള്‍പ്പെടെ അറിയാനാകുമെന്നാണ് ഈ യുവാക്കള്‍ പറയുന്നത്. ലിംഗവിവേചനമുള്‍പ്പെടെ തിരിച്ചറിയാനും ഇതുവഴി കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Read Also: ബര്‍മ ജയിലിലെ കഠിനമായ പീഡനകാലത്തും ദുര്‍ഗാപൂജയ്ക്കുള്ള അവകാശത്തിനായി പോരാട്ടം; സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അധ്യായം

പ്രമുഖ ടിക്ടോക്കറായ ഹന്ന വില്ല്യംസ് ഹൗ മച്ച് ഡൂ യു മേക്ക് എന്ന ചോദ്യമെറിഞ്ഞ് ഒരു ഹ്രസ്വ വിഡിയോ പങ്കുവച്ചത് ഏറ്റുപിടിച്ചാണ് ഇതൊരു ക്യാംപെയ്‌നായി വളര്‍ന്നത്. പിന്നീട് തങ്ങളുടെ മാസശമ്പളം വിഡിയോയായും മീമായും കമന്റുകളായും ചിത്രങ്ങളായും യുവാക്കള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

വ്യക്തിപരമായ പ്രവര്‍ത്തി പരിചയവും മികവും കൊണ്ട് ഒരേ ഫീല്‍ഡിലുള്ള സമപ്രായക്കാര്‍ തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. അതിനാല്‍ ശമ്പളം പരസ്പരം തുറന്ന് പറയുന്നത് കമ്പനികള്‍ പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ മാന്യമായ വേതനം ഉറപ്പാക്കാന്‍ ശമ്പളം തുറന്നുപറയണമെന്നാണ് നെറ്റിസെണ്‍സ് അഭിപ്രായപ്പെടുന്നത്.

Story Highlights: Why are youngsters revealing their salaries online?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here