കൊല്ലത്ത് ദേശീയപാതക്കായി മുറിച്ച തെങ്ങിൽ നിന്ന് വീണ കാക്ക കുഞ്ഞിനെ സംരക്ഷിച്ചു; ഇന്ന് അവൻ ‘കേശു’, സോഫ്റ്റ് ഡ്രിങ്കുകൾ ഇഷ്ടമുള്ള കേശുവിനെക്കുറിച്ചറിയാം

മനുഷ്യനോട് അങ്ങനെ ഇണങ്ങുന്ന പക്ഷിയല്ല കാക്ക. ഒരു കാക്കയെ തൊടുകയും താലോലിക്കുകയും ചെയ്യുക ചിന്തിക്കാൻ പോലും കഴിയുന്നതല്ല. എന്നാൽ ഇതിന് അപവാദമാണ് കൊല്ലം ജില്ലയിലെ അഞ്ചൽ കൈപ്പള്ളിയിൽ നിന്നുള്ള ഒരു കാഴ്ച. ഇവിടെ കച്ചവടക്കാരനായ വിനോദും കാക്കയും തമ്മിലൊരു അപൂർവ്വ സൗഹൃദം ഉണ്ട് ( crow life story kollam ).
ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് തെങ്ങ് മുറിച്ചപ്പോൾ അതിലെ കൂട്ടിൽ കഴിഞ്ഞ മൂന്ന് കാക്കക്കുഞ്ഞുങ്ങൾ താഴെ വീണു. രണ്ടെണ്ണം അപ്പോൾ തന്നെ ചത്തു. എന്നാൽ മാരകമായി പരിക്കേറ്റ മൂന്നാമത്തെ കുഞ്ഞിനെ സമീപത്തെ കട നടത്തിയിരുന്ന ആൾ എടുത്തു വളർത്തി.
Read Also: കൊച്ചി മെട്രൊ ഗ്രാഫീറ്റി ചെയ്ത കേസ്; പിന്നിൽ ഇറ്റാലിയൻ ‘റെയിൽ ഗൂൺസ്’ എന്ന് സംശയം
കാക്ക തിരികെ ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് പലരും പറഞ്ഞു. ഉപേക്ഷിക്കാൻ പറഞ്ഞവർക്ക് മുന്നിൽ വിനോദ് ആത്മവിശ്വാസത്തോടെ മരുന്നും ഭക്ഷണവും നൽകി കാക്കയ്ക്ക് പുതുജീവൻ നൽകി.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
കാക്കക്ക് കേശുവെന്ന് പേര് നൽകി. കടയോട് ചേർന്നുള്ള മുറി കാക്കയുടെ വീടായി. ആരോഗ്യം തിരികെ പിടിച്ച് കേശു പതിയെ പറക്കാൻ തുടങ്ങി. പുറത്തേക്ക് പറന്നിറങ്ങിയതിനു ശേഷം വിനോദിനോട് മാത്രമായിരുന്ന ചങ്ങാത്തം വിശാലമാക്കി. നാടാകെ കൂട്ടുകാരായി. കുസൃതിയുടെ അങ്ങേയറ്റമായി. പോക്കറ്റിൽ ഇരിക്കുന്ന പണം കൊത്തി പറക്കുന്നത് മുതൽ പല പല കുരുത്തക്കേടുകൾ. സോഫ്റ്റ് ഡ്രിങ്കുകൾ ആണ് കേശുവിന് ഏറെ ഇഷ്ടം.
Story Highlights: crow life story kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here