ഈ ദൃശ്യങ്ങൾ ഇയാൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കത്തിന്റേതല്ല [ 24 Fact Check ]

ടെക്‌സാസിലെ സ്‌കൂളിൽ വെള്ളം കയറിയ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂളിലെ ഇടനാഴിയിൽ ബെഞ്ച് കൊണ്ട് നിർമിച്ച പാലത്തിലൂടെ വിദ്യാർത്ഥികൾ നടക്കുന്നതായും കാണാം. ഇയാൻ ചുഴലിക്കാറ്റ് ആരംഭിച്ച സമയത്ത് സ്‌കൂൾ തുറന്നിരുന്നെന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
വിഡിയോ നിരവധി പേരാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ( fake ian cyclone flood visuals )
എന്നാൽ പ്രചരിക്കുന്ന വിഡിയോ 2019 ലേതാണ്. ഹൂസ്റ്റണിലെ ഒരു സ്‌കൂളിൽ ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യമാണ്
ഇത്തരത്തിൽ തെറ്റായ തലക്കെട്ടിൽ പ്രചരിക്കുന്നത്.
Ngl Florida different ? pic.twitter.com/qEAn9xyA9Y
— Viral Uncensored Tv (@uncensoredpromo) September 30, 2022
ഇയാൻ ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് വന്നതിന് പിന്നാലെ തന്നെ സ്‌കൂളുകളെല്ലാം അടച്ചതാണ്. അതുകൊണ്ട് തന്നെ നിലവിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്.
Story Highlights: fake ian cyclone flood visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here