ഒമാനിലെ തൊഴിൽ തട്ടിപ്പിന്റെ പ്രധാന കണ്ണി ഇന്ത്യയിലുള്ള ഏജന്റുമാർ; വി മുരളീധരൻ

ഒമാനിലെ തൊഴിൽ തട്ടിപ്പിന്റെ പ്രധാന കണ്ണി ഇന്ത്യയിലുള്ള ഏജന്റുമാരെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇന്ത്യക്കാർ തന്നെയാണ് ഗാർഹിക തൊഴിലാളികളെ കബളിപ്പിച്ച് ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ തട്ടിപ്പിന് ഇരയായി ഒമാനിൽ കുടുങ്ങി കിടക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(oman and india agree to exchange news and information)
വി. മുരളീധരന്‍റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് ഇന്നലെ തുടക്കമായി. സന്ദർശനത്തിന്‍റെ ഭാഗമായി വാർത്ത-വിവര കൈമാറ്റത്തിന് ഒമാനും ഇന്ത്യയും ധാരണയായി. ഇതുമായി ബന്ധപ്പെട്ട സഹകരണകരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
Read Also: കോടിയേരിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍
മസ്കത്ത് ഇന്ത്യൻ എംബസിയിൽ എംബസിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നും പ്രസക്തമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് കമീഷന്‍ ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ഒമാനിലെ ആദ്യത്തേതാണ്.
Story Highlights: oman and india agree to exchange news and information
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here