ഏഴാം തവണയും ഗുജറാത്തിൽ ബിജെപി അധികാരത്തിലേറും; എബിപി സർവേ ഫലം

ഗുജറാത്തില്‍ ഏഴാം തവണയും ബി ജെ പി തന്നെ അധികാരത്തിലേറുമെന്ന് എബിപി ന്യുസ്- സീ വോട്ടര്‍ സർവേ ഫലം. 182 അംഗ നിയമസഭയില്‍ 135 മുതല്‍ 143 വരെ സീറ്റ് ബി ജെ പി നേടുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ലഭിക്കുക 36-44 വരെ സീറ്റായിരിക്കും. ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റു നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സർവേയില്‍ പറയുന്നു.(opinion poll predicts bjp win in gujarat)
ഗുജറാത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 – 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 – 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.ഹിമാചലിൽ ബി ജെ പി അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോണ്‍ഗ്രസിന് 41.7 ശതമാനത്തില്‍ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും.
Story Highlights: opinion poll predicts bjp win in gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here