മൂന്നാം ടി20; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മുന്‍ നായകന്‍ വിരാട് കോലി, കെഎല്‍ രാഹുൽ, അർഷദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കില്ല.(t20 series india won the toss and field)
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ശ്രേയസ് അയ്യറും, മുഹമ്മദ് സിറാജും ഉമേഷ് യാദവും ടീമില്‍ ഇടം നേടി. രോഹിത്തും റിഷഭ് പന്തും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശ്രേയസ് അയ്യര്‍ മൂന്നാമനായി ബാറ്റ് ചെയ്യും. സൂര്യകുമാര്‍ യാദവും ദിനേശ് കാര്‍ത്തിക്കും മധ്യനിരയില്‍ ബാറ്റ് ചെയ്യും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 ഓവറിൽ 48/ 0 എന്ന നിലയിലാണ്.
ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ബൗളർമാർ. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു,പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവിചന്ദ്ര അശ്വിന്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്
Story Highlights: t20 series india won the toss and field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here