“ജാവ മാത്രമല്ല, എല്ലാം സിംപിളാണ്”; പതിമൂന്നാം വയസില്‍ പഠിച്ചത് 17 കമ്പ്യൂട്ടര്‍ ഭാഷകള്‍…

ജാവ സിമ്പിളാണ്. ജാവ മാത്രമല്ല ഈ പതിമൂന്ന് വയസുകാരന് മറ്റു കമ്പ്യൂട്ടർ ഭാഷകൾ എല്ലാം സിമ്പിളാണ്. ഒന്നും രണ്ടുമല്ല 17 കമ്പ്യൂട്ടർ ഭാഷകളാണ് ഈ മിടുക്കൻ കൈകാര്യം ചെയ്യുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുകയാണ് കോയമ്പത്തൂര്‍ സ്വദേശി അര്‍ണവ് ശിവറാം. കമ്പ്യൂട്ടർ ഭാഷകളോട് കുഞ്ഞിലെ തന്നെ ഇഷ്ടമായിരുന്നു അർണവിന്. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അർണവ് ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത്. ഇന്ന് ഈ മിടുക്കൽ കമ്പ്യൂട്ടർ ഭാഷകളിൽ പ്രഗത്ഭനാണ്.
ജാവ, സി++, പൈത്തണ്‍, ഡാര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ കമ്പ്യൂട്ടർ ഭാഷകളും അർണവിന് അനായാസം വഴങ്ങും. വിവിധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വേണ്ട പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് ജാവ. പൈത്തണും ഈ രീതിയിൽ ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്. നിരവധി സ്വപ്നങ്ങളും ഈ കൊച്ചുമിടുക്കന് ഉണ്ട്. തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി ഈ പ്രായത്തിലെ എല്ലാ തയ്യാറെടുപ്പുകളും നടത്തുകയാണ് പതിമൂന്ന് വയസുള്ള മിടുക്കൻ. കുറഞ്ഞ ചെലവില്‍ വാഹനമേഖലയില്‍ ഓട്ടോപൈലറ്റിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കുകയാണ് അർണവിന്റെ സ്വപ്നം.
Tamil Nadu | Coimbatore’s Arnav Sivram becomes one of the youngest children to have learnt 17 computer languages at the age of 13
— ANI (@ANI) July 2, 2022
I started learning computers when I was in 4th grade. I have learnt 17 programming languages including Java & Python, he said pic.twitter.com/FTehgFHrBt
ഇത്തരം നിരവധി മിടുക്കന്മാരെയും മിടുക്കികളെയും സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഈ കഴിഞ്ഞ മെയ് മാസത്തിൽ മുംബൈയിൽ നിന്നുള്ള 10 വയസ്സുള്ള മിടുക്കി എവറസ്റ്റ് ബേസ് ക്യാമ്പ് കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകരിൽ ഒരാളായി മാറിയിരുന്നു. 11 ദിവസം കൊണ്ടാണ് ഈ പത്തുവയസുകാരി ട്രെക്കിംഗ് പൂർത്തിയാക്കിയത്. സബർബൻ ബാന്ദ്രയിലെ എംഇടി ഋഷികുൽ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ റിഥം ആണ് മെയ് 6 ന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. 5,364 മീറ്ററിലാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
Story Highlights: 13-Year-Old Arnav Sivram Becomes One Of The Youngest To Learn 17 Computer Languages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here