Advertisement

‘ലഹരിക്കേസിൽ മൻസൂർ നിരപരാധി’; കണ്ടെയ്നർ അയക്കുമ്പോൾ അയാൾ നാട്ടിലായിരുന്നുവെന്ന് പിതാവ്

October 5, 2022
2 minutes Read
1476 crore drugs case; malayali arrested in maharashtra

1476 കോടിയുടെ ലഹരിമരുന്ന് കേസിൽ മലയാളി പിടിയിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി ആരോപണം നേരിടുന്നയാളുടെ പിതാവ് രം​ഗത്ത്. മലയാളിയായ മൻസൂർ തച്ചൻപറമ്പിൽ നിരപരാധിയാണെന്നാണ് പിതാവ് മൊയ്തീൻ അഹമ്മദ് പറയുന്നത്. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറിൽ പാഴ്സൽ നിറച്ചിരുന്നു. കണ്ടെയ്നർ അയക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നു. മൻസൂർ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്, കണ്ടെയ്നർ പുറപ്പെട്ട ശേഷമാണ് മടങ്ങിയത്. ഡി.ആർ.ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടിൽ പരിശോധന നടത്തിയെന്നും പിതാവ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് മലയാളി ഉൾപ്പടെ അറസ്റ്റിലായത്. കാലടി സ്വദേശിയും യുമിതോ ഇന്റർനാഷണൽ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിൻ വർഗീസിനെയാണ് ഡി.ആർ.ഐ ആദ്യം അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ വാസിയിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആർ.ഐ പിടിച്ചെടുത്തത്. സംഭവത്തിൽ മലയാളിയായ മൻസൂർ തച്ചൻപറമ്പിലിന് ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ മൻസൂർ നിരപരാധിയാണെന്നാണ് പിതാവ് വാദിക്കുന്നത്.

Read Also: പഴവര്‍ഗങ്ങളുടെ മറവില്‍ ലഹരിക്കടത്ത്; കാലടി സ്വദേശി മുംബൈയില്‍ അറസ്റ്റില്‍

വിദേശത്തുനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിൻ വർഗീസ് അടക്കമുള്ളവർ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊവിഡ് കാലത്താണ് മൻസൂറും വിജിനും പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് തുടങ്ങി. പിന്നാലെ ആരംഭിച്ച പഴം ഇറക്കുമതിയുടെ മറവിലാണ് ലഹരിമരുന്ന് കടത്തിയത്. അതേസമയം, ലഹരിക്കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും എല്ലാം നിയന്ത്രിച്ചിരുന്നത് മൻസൂറായിരുന്നുവെന്നുമാണ് വിജിന്റെ മൊഴി.

മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തിന്റെ 70 ശതമാനം ലാഭം വിജിനും 30 ശതമാനം ലാഭം മന്‍സൂറിനുമാണ് എന്ന തരത്തിലായിരുന്നു ഇടപാട്.

Story Highlights: 1476 crore drugs case; malayali arrested in maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top