അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്.
അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു.
തവാങിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. സുര്‍വ സാംബ മേഖലയില്‍ നിന്ന് വരുന്നതിനിടെയായിരുന്നു ഹെലികോപ്റ്റര്‍.
Story Highlights: Army helicopter crashes in Arunachal pilot killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here