എൽസിഡി ടിവി പൊട്ടിത്തെറിച്ചു; 16 കാരന് ദാരുണാന്ത്യം

ഉത്തർ പ്രദേശിൽ എൽസിഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന് ദാരുണാന്ത്യം. സുഹൃത്തിന്റെ വീട്ടിൽ ടി.വി കാണാൻ പോയതായിരുന്നു ബാലൻ. ( lcd tv blast 16 year old dead )
ഗാസിയാബാദിലെ ഹർഷ് വിഹാർ കോളനിയിലാണ് സംഭവം. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ടി.വിയാണ് പൊട്ടിത്തെറിച്ചത്. ആ സമയത്ത് ടി.വിക്ക് സമീപമുണ്ടായിരുന്ന മൂന്ന് പേരെയും ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 16 കാരനായ ഒമേന്ദ്ര ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്.
ഇലക്ട്രിക് സ്‌കൂട്ടർ, മൊബൈൽ എന്നീ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായുള്ള വാർത്ത നാം കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ടെലിവിഷൻ പൊട്ടിത്തെറിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. എന്താണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: lcd tv blast 16 year old dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here