Advertisement

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; വീട്ടില്‍ ഉറങ്ങിക്കിടന്ന ഏഴുവയസുകാരന് ദാരുണാന്ത്യം

October 3, 2022
Google News 3 minutes Read

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അപകടം നടന്നത്. ഷാബിര്‍ ഷഹനാസ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് 70 ശതമാനത്തോളം പൊള്ളലേല്‍ക്കുകയായിരുന്നു. (Electric scooter battery explodes killing a child in Maharashtra)

ഷാബിറും മുത്തശ്ശിയും വീട്ടിലെ ഹാളില്‍ കിടന്ന് മയങ്ങുന്ന സമയത്ത് ഷാബിറിന്റെ പിതാവാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ചത്. ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഷാബിറിനേയും മുത്തശ്ശിയേയും ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഷാബിറിനെ രക്ഷിക്കാനായില്ല.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

സംഭവത്തില്‍ മണിക്പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അമിതമായി ചൂടായതുകൊണ്ടാണ് ബാറ്ററി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഗുണനിലവാരമില്ലാത്ത ബാറ്ററി നല്‍കി സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് മരിച്ച കുട്ടിയുടെ കുടുംബം പരാതിയുയര്‍ത്തിയിട്ടുണ്ട്.

Story Highlights: Electric scooter battery explodes killing a child in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here