Advertisement

കുവൈത്തിൽ രണ്ട് മില്യൻ ലിറിക്ക ഗുളികകളും 7000ൽ അധികം കുപ്പി മദ്യവും പിടികൂടി

October 5, 2022
Google News 3 minutes Read
Smuggling of 2 million Lyrica pills and 7,000 liquor bottles foiled

കുവൈത്ത് സിറ്റിയിലെ ഷുവൈഖ് തുറമുഖത്തിൽ വൻ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് തുറമുഖത്തിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടിയത്. ലഹരി ​ഗുളികകളും അനധികൃത മദ്യവും കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ( Smuggling of 2 million Lyrica pills and 7,000 liquor bottles foiled ).

രണ്ട് മില്യൻ ലിറിക്ക ഗുളികകളും 7474 കുപ്പി മദ്യവുമാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഏഷ്യയിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.

Read Also: ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ കർമ്മപദ്ധതിയുമായി കുവൈത്ത്

ലഹരിവസ്തുക്കൾ കണ്ടെത്താനായി കുവൈത്തിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് എത്തിക്കുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

Story Highlights: Smuggling of 2 million Lyrica pills and 7,000 liquor bottles foiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here