കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ്; കേരളത്തിലെ പ്രചാരണം പൂർത്തിയാക്കി ശശി തരൂർ

കേരളത്തിലെ പ്രചാരണം പൂർത്തിയാക്കി ശശി തരൂർ. ഇന്ന് ചെന്നൈയിലേക്ക് പോകും. സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടരുകയായിരുന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ. പിന്തുണ പ്രതീക്ഷിക്കുന്ന നേതാക്കളെ നേരിൽ കണ്ടും ഫോണിൽ സംസാരിച്ചുമാണ് തരൂരിന്റെ പ്രചാരണം. മല്ലികാർജുൻ ഖാർഖെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന സന്ദേശം ലഭിച്ചതോടെ തരൂരിനോട് മുഖം തിരിക്കുകയാണ് കെപിസിസി നേതൃത്വം.(sasi tharoor kerala campaign completed)
ആദ്യ ഘട്ടത്തിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ പോലും ഒടുവിൽ നിലപാട് മാറ്റിയതിന് പിന്നിൽ ഹൈക്കമാൻഡിന്റെ രഹസ്യസന്ദേശമെന്നത് വ്യക്തം. തിരുവനന്തപുരത്ത് എത്തിയിട്ടും മുതിർന്ന നേതാക്കളാരും തരൂരിന് മുഖം കൊടുക്കാൻ തയ്യാറായതുമില്ല.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ് പരാതി ലഭിച്ചിട്ടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പദവികളിൽ ഇരിക്കുന്നവർ പരസ്യപ്രചാരണത്തിന് ഇറങ്ങരുതെന്ന് സമിതി അംഗം അർവീന്ദർ സിംഗ് ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: sasi tharoor kerala campaign completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here