Advertisement

വടക്കഞ്ചേരി അപകടം, കുട്ടികളുടെ നില ഗുരുതരമല്ല; ഡോക്ടർമാർ ട്വന്റിഫോറിനോട്

October 6, 2022
Google News 2 minutes Read

വടക്കഞ്ചേരി അപകടം, കുട്ടികളുടെ നിലയിൽ ആശങ്കാജനമായ ഒന്നും തന്നെയില്ലെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ചെറിയ പരുക്കുകളാണ് ഉള്ളത്. ആരുടെയും നീല ഗുരുതരമല്ല. കുട്ടികൾ സ്റ്റേബിൾ ആണ്. ശാന്തരാണ് കുട്ടികൾ. അപകട സമയത്ത് പലരും ബസിൽ സിനിമ കാണുകയായിരുന്നു, ചിലർ ഉറങ്ങുകയായിരുന്നു. (students are in safe situation says doctors)

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

5 പേരുടെ കൈക്കും കാലിനും പൊട്ടലുകൾ ഉണ്ട് ഓപ്പറേഷൻ വേണ്ടി വരും. മെഡിക്കൽ കോളജിൽ കൃത്യമായ ചികിത്സ നൽകിവരുന്നു. മുതിർന്ന ആളുകളിലെ ചിലരുടെ പരുക്കുകൾ മാത്രമാണ് ഗുരുതരമെന്നും തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ട്വന്റിഫോറിനോട് പറഞ്ഞു.

50-ൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്.

37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

Story Highlights: students are in safe situation says doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here