Advertisement

പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല: സുപ്രിയ മേനോൻ

October 6, 2022
Google News 3 minutes Read

പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല, ഒരൊറ്റ ഫോൺ കോളിലൂടെയാണ് പൃഥ്വിരാജ് തന്റെ മനസ്സു കീഴടക്കിയതെന്ന് സുപ്രിയ മേനോൻ. ടൈ കേരളയുടെ വിമൻ ഇൻ ബിസിനസ് കോൺക്‌ളേവിൽ സംസാരിക്കവെയാണ് സുപ്രിയ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞത്.(supriya menon meets prithiviraj for an interview)

പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്ത വഴി സുപ്രിയയുമായി പ്രണയത്തിലായി എന്ന് പ്രചരണമുണ്ടെങ്കിലും, അതിൽ കഴമ്പില്ല. മുംബൈയിൽ മാധ്യമപ്രവർത്തകയായിരിക്കെ തീർത്തും അവിചാരിതമായാണ് അന്ന് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. സിനിമയെക്കുറിച്ച് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ ‘എം’ (മോഹൻലാൽ– മമ്മൂട്ടി) കളെക്കുറിച്ചാണ്.

സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിരിയാൻ കഴിയാത്ത ബന്ധം ഉണ്ടാകുകയും ചെയ്തു. എന്നാൽ ഒരിക്കലും പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോൻ പറഞ്ഞു. ഒരു സിനിമാ നിർമാതാവ് എന്ന നിലയിൽ സിനിമയിൽ സ്ത്രീപ്രാധിനിത്യം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയ മേനോൻ കൂട്ടിച്ചേർത്തു.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

‘എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞത്. ‘മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാൽ കുറച്ച് കാര്യങ്ങൾ അറിയാൻ സാധിക്കും’ എന്ന് അവൾ എന്നോടു പറഞ്ഞു. ആ ഒരു ഫോൺ കോൾ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ആദ്യത്തെ ഫോൺ കോൾ മുതൽ ഞങ്ങൾ തമ്മിൽ ഒരു അടുപ്പം ഉടലെടുത്തു. ഞാനൊരിക്കലും പൃഥ്വിരാജിന്റെ അഭിമുഖം നടത്തിയിട്ടില്ല, അതിനാൽ ഒരു പത്രപ്രവർത്തകയെന്ന നിലയിൽ എന്റെ സത്യസന്ധതയ്ക്ക് ഒരിക്കലും കോട്ടംതട്ടില്ല’

2014-ൽ എനിക്ക് അലംകൃതയെ കിട്ടി, അതിനുശേഷം മാതൃത്വത്തിന്റേതായ കെട്ടുപാടുകളിൽ ചുറ്റിപ്പിണഞ്ഞ് കുറച്ചു വർഷങ്ങൾ കഴിയേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. ഈ സമയമായപ്പോഴേക്കും എനിക്ക് സിനിമയിൽ താൽപര്യം തോന്നിത്തുടങ്ങി. പക്ഷേ എങ്ങനെ പ്രവർത്തിക്കണമെന്നോ അതിന്റെ പിന്നിലെ പ്രശ്നങ്ങളോ ഒന്നും എനിക്കറിയില്ല.ആദ്യം മുതലേ പൃഥ്വിയും ഞാനുംകൂടി സ്വന്തമായി ഒരു പ്രൊഡക്‌ഷൻ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒടുവിൽ 2017 ൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് തുടങ്ങാൻ തീരുമാനിച്ചു.

‘നയൻ’ അടിസ്ഥാനപരമായി വിജയമായിരുന്നില്ല, അത് കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച ചിത്രമാണ്. പക്ഷേ നയൻ എന്നിലെ നിർമാതാവിനെ കണ്ടെത്തിയ ചിത്രമാണ്. എല്ലാവർക്കും വളരാനുള്ള പിന്തുണ കിട്ടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാനും സംസാരിക്കാനും ഞാൻ ഇവിടെയുണ്ട്. കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. സിനിമ ഒരു വലിയ വ്യവസായമാണ്, അതിൽ ധാരാളം അവസരങ്ങളുണ്ട്, ആ അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കണം, അതാണ് എന്റെ ലക്ഷ്യമെന്നും സുപ്രിയ കൂട്ടിച്ചെർത്തു.

Story Highlights: supriya menon meets prithiviraj for an interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here