Advertisement

കെഎസ്ആര്‍ടിസി ഉള്ളപ്പോള്‍ വിനോദയാത്ര മറ്റ് ബസുകളില്‍ നടത്തുന്നതെന്തിന്? ചോദ്യവുമായി നടി രഞ്ജിനി

October 7, 2022
Google News 2 minutes Read
actress ranjini response in vadakkencherry bus accident

കേരളത്തെയൊന്നാകെ നടുക്കിയ ഒടുവിലത്തെ വാഹനാപകടമാണ് ഇന്നലെ പുലര്‍ച്ചെയോടെ വടക്കഞ്ചേരിയിലുണ്ടായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരധ്യാപകനും കായിക താരവും ഉള്‍പ്പെടെ 9 പേരാണ് മരിച്ചത്. സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുമുണ്ട്.

ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി രഞ്ജിനി. കെഎസ്ആര്‍ടിസി ബസുകളുള്ളപ്പോള്‍ വിനോദയാത്രകള്‍ എന്തിനാണ് സ്വകാര്യ ബസുകളില്‍ നടത്തുന്നതെന്നും നിയമം ലംഘിച്ച് ബസുകളോടുന്നത് എങ്ങനെയാണെന്നും രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

രഞ്ജിനിയുടെ വാക്കുകള്‍;

‘കര്‍ശനമായ നിയമസംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ റോഡുകളില്‍ നിരോധിത സൈറണുകളും ലൈറ്റുകളുമുപയോഗിച്ച് സ്വകാര്യ ബസുകള്‍ നിരത്തിലോടുന്നതെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല.

Read Also: നൃത്തം ചെയ്തുകൊണ്ട് വണ്ടിയോടിച്ച് ജോമോന്റെ അഭ്യാസം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

സ്‌കൂളുകളില്‍ നിന്നും കോളജില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നുമൊക്കെ ഇനി വിനോദ യാത്രയ്ക്ക് പോകുമ്പോള്‍ സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കണമെന്നാണ് എന്റെ അപേക്ഷ. പ്രതിസന്ധികളനുഭവിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇതൊരു ആശ്വാസമാകുകയും അപകടകങ്ങള്‍ കുറയുകയും ചെയ്യാന്‍ സഹായിക്കും. 2018ല്‍ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പ്രൊജക്ട് എന്തായി എന്നും രഞ്ജിനി ചോദിച്ചു.

Story Highlights: actress ranjini response in vadakkencherry bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here