കർണാടകയിലെ കോൺഗ്രസ് ഒന്നടങ്കം മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം : ഡി.കെ ശിവകുമാർ
മല്ലികാർജുൻ ഖർഗെയെ ചേർത്തുപിടിച്ചും, ശശി തരൂരിനെ തള്ളിയും കർണാടക കോൺഗ്രസ്. കർണാടകയിലെ കോൺഗ്രസ് ഒന്നടങ്കം മല്ലികാർജുൻ ഖർഗെയ്ക്കൊപ്പമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ 24നോട് പറഞ്ഞു.
ദേശീയ മുഖമുള്ള മുതിർന്ന നേതാവാണ് ഖർഗെ. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ട്. എന്നാൽ, സ്ഥാനാർഥിത്വം പിൻവലിക്കാൻ അവസരമുണ്ടെങ്കിൽ ശശി തരൂർ സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഡി കെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷൻ
അതേസമയം, ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഇന്നേക്ക് ഒരു മാസം തികഞ്ഞിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും, പരിഹാസങ്ങളും യാത്രയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. കർണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിനമാണിന്ന്. രാവിലെ ഏഴിന് മാൺഡ്യയിലെ കെ. മലെനഹള്ളിയിൽ നിന്ന് യാത്ര പുറപ്പെട്ടു. ഇന്നലെ മാൺഡ്യയിലെ കർഷകരുമായി രാഹുൽ ഗാന്ധി ആശയ സംവാദം നടത്തിയിരുന്നു. മേഖലയിൽ കർഷകരുടെ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. ആത്മഹത്യ ചെയ്ത കർഷകരുടെ ബന്ധുക്കൾ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയിരുന്നു.
Story Highlights: karnataka congress with mallikarjun kharge says sivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here