ഡി കെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷൻ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈശ്വർ ഖാൻദ്രേ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് നടപടി.

അനധികൃത പണമിടപാട് കേസിൽ ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ശിവകുമാർ പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാർ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top