ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്; കാരുണ്യ ഫാർമസിക്കെതിരെ പരാതി

തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്. സംഭവത്തിൽ അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദ് പൊലീസിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി. ( karunya pharmacy distributed fake medicine )
പതിനൊന്ന് വയസുള്ള മകനുമായി കഴിഞ്ഞദിവസമാണ് അണ്ടൂർകോണം സ്വദേശി വിനോദ് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ലഭിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസിയിൽ എത്തിയത്. കുറപ്പടിയിൽ പറഞ്ഞ ചുമയ്ക്കുള്ള സോളിടൈർ മരുന്നിനുപകരമായി മറ്റൊരു കമ്പനിയുടെ മരുന്നാണ് ഫാർമസിസ്റ്റ് നൽകിയത്. എന്നാൽ തിരികെ മംഗലാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ് നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്നാണെന്ന് അറിഞ്ഞത്.
ഫാർമസിയിലെ ജീവനക്കാരുടെ പെരുമാറ്റം മോശം ആയിരുന്നുവെന്നും അലംഭാവം കാണിച്ചവർക്ക് എതിരെ നടപടി വേണമെന്നും പൊലീസിനും സൂപ്രണ്ടിനും നൽകിയ പരാതിയിൽ വിനോദ് പറയുന്നുണ്ട്.
Story Highlights: karunya pharmacy distributed fake medicine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here