Advertisement

‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

October 7, 2022
Google News 1 minute Read

ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്‌ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒഴുക്കിയെത്തിയ മഞ്ഞ കടൽ സാക്ഷിയാക്കി ഇവാനും പിള്ളേരും ജയത്തോടെ തുടങ്ങുമ്പോൾ എതിരാളികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. ആദ്യ ഐഎസ്എൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് മതം പൊട്ടി കാട് കുലുക്കി കൊമ്പന്മാർ വരുന്നുണ്ട്. ഈസ്റ്റ് ബംഗാളിനെ ചുഴറ്റി എറിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തുടക്കം. നിറം മങ്ങിയ ആദ്യ പകുതി അൽപ്പം ആശങ്ക വിതച്ചെങ്കിലും രണ്ടാം പകുതിയിൽ കേരളം കലക്കി.

അഡ്രിയാൻ ലൂണ മിടുക്കുകാട്ടിയതോടെ ഈസ്റ്റ് ബംഗാളിനെതിരെ 72 ആം മിനിറ്റിൽ കേരളം മുന്നിൽ. വേർപിരിഞ്ഞ മകൾക്കായി അവൻ ആകാശം ചുംബിക്കുമ്പോൾ നിറഞ്ഞത്ത് മഞ്ഞ കടൽ തീർക്കുന്ന ഓരോ ആരാധകന്റെയും മനമാണ്. ആഘോഷം അവസാനിക്കും മുന്നേ ഇവാൻ കല്യൂഷ്നി 82ആം മിനിറ്റിൽ വീണ്ടും വലകുലുക്കി. ബ്ലാസ്റ്റേഴ്‌സ് പിഴവ് മുതലാക്കി ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.

ഒരു മിനിറ്റ് തികയും മുമ്പ് കല്യൂഷ്നിയുടെ മറുപടി. 89 ആം മിനിറ്റിൽ തന്നെ കന്നി മത്സരത്തിലെ രണ്ടാം ഗോൾ സ്വന്തമാക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കേരളം 3 ഈസ്റ്റ് ബംഗാൾ 1. ജയിച്ചെങ്കിലും ഗോൾ അവസരങ്ങൾ പാഴാക്കുന്നത് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കേണ്ടതുണ്ട്. വരും മത്സരങ്ങളിൽ ഈ കുറവ് ടീം പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.

Story Highlights: Kerala Blasters FC vs East Bengal FC 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here