Advertisement

കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി

October 7, 2022
1 minute Read

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ തലസ്ഥാനം. സിപിഐഎം ജില്ലാ കമ്മിറ്റിയാണ് പ്രിയ നേതാവിനേടുള്ള ആദര സൂചകമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ചടങ്ങിൽ നേതാക്കൾ കോടിയേരിയുമൊത്തുള്ള ഓർമകൾ പങ്കുവെച്ചു.

വി.ജെ.ടി ഹാളിന് മുന്നിൽ സ്ഥാപിച്ച കോടിയേരിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ സമ്മേളനം തുടങ്ങിയത്. പിന്നാലെ നേതാക്കൾ കോടിയേരിയുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്തു. കോടിയേരിയുടെ ചിത എരിഞ്ഞപ്പോൾ മുഖ്യമന്ത്രി വിതുമ്പിയതിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒരേസമയത്ത് നിയമസഭയിൽ സാമാജികരാകാൻ കഴിഞ്ഞതിന്റെ അനുഭവം കാനം രാജേന്ദ്രൻ പങ്കുവെച്ചു.

അധികാരം ഉണ്ടായിരുന്നപ്പോഴും അധികാരം ഇല്ലാതിരുന്നപ്പോഴും ഒരേ ഭാവം കാത്തു സൂക്ഷിച്ചിരുന്ന അപൂർവ്വ വക്തിത്വമായിരുന്നു കോടിയേരിയെന്ന് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാബാവ പറഞ്ഞു.

Story Highlights: kodiyeri balakrishnan memorial cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top