Advertisement

മുറിവേറ്റ ഹൃദയത്തെ സുഖപ്പെടുത്താന്‍ പ്രണയ ഹോര്‍മോണ്‍; ഓക്‌സിടോസിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി പഠനം

October 7, 2022
Google News 3 minutes Read

പ്രണയത്തേയും പ്രണയനഷ്ടത്തേയും ഹൃദയവുമായി കവികള്‍ കാല്‍പ്പനികമായി ചേര്‍ത്തുവയ്ക്കാറുണ്ട്. പ്രണയം ഹൃദയത്തെ തരളിതമാക്കുന്നുവെന്നും പ്രണയനഷ്ടം ഹൃദയത്തെ തകര്‍ക്കുന്നുവെന്നും കവികള്‍ എഴുതാറുണ്ട്. കാല്‍പ്പനികത മാറ്റി നിര്‍ത്തിയാല്‍ത്തന്നെ മുറിവേറ്റ ഹൃദയങ്ങളെ പ്രണയ ഹോര്‍മോണ്‍ സുഖപ്പെടുത്തുമെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുകയാണ് പുതിയ പഠനങ്ങള്‍. പ്രണയ ഹോര്‍മോണായി അറിയപ്പെടുന്ന ഓക്‌സിടോസിന്‍ മുറിവേറ്റ ഹൃദയത്തെ സുഖപ്പെടുത്തിയേക്കാമെന്ന പ്രതീക്ഷയാണ് ചില പഠനങ്ങള്‍ നല്‍കുന്നത്. (Love Hormone Oxytocin may Help Heal Hearts)

സീബ്രാമത്സ്യങ്ങളെയും മനുഷ്യ കോശങ്ങളെയും കുറിച്ചുള്ള ഒരു പുതിയ പഠനത്തില്‍, ഈ ഹോര്‍മോണ്‍ ഹൃദയ കോശങ്ങളെ പരുക്കിന് ശേഷം പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ചില ലാബുകളില്‍ നടത്തിയ ഈ പഠനം മനുഷ്യരില്‍ ഇതുവരെ പ്രായോഗികമായി നടത്തിയിട്ടില്ലെങ്കിലും വൈദ്യശാസ്ത്രത്തില്‍ പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഹൃദയാഘാത ചികിത്സയിലും ഈ ഓക്‌സിടോസിന്‍ ഉപയോഗപ്രദമാകുമെന്നു പറയപ്പെടുന്നുണ്ട്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി ജേണലില്‍ 2020ലെ ഒരു അവലോകനം അനുസരിച്ച്, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയത്തെ പരിക്കില്‍ നിന്ന് സംരക്ഷിക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു. സീബ്ര മത്സ്യത്തിന്റെ നടത്തിയ പഠനം അനുസരിച്ച് ഹൃദയത്തെ ശക്തിപ്പെടുത്തുന്ന കോശങ്ങളായ പരിക്കേറ്റതും മരിച്ചതുമായ കാര്‍ഡിയോമയോസൈറ്റുകളെ മാറ്റിസ്ഥാപിക്കാന്‍ ഓക്‌സിടോസിന്‍ സഹായിക്കുന്നുണ്ട്. ഹൃദയാഘാതം സംഭവിച്ച മത്സ്യത്തിന്റെ തലച്ചോറ് മൂന്ന് ദിവസത്തിനുള്ളില്‍ ഓക്‌സിടോസിന്‍ പുറന്തള്ളാന്‍ തുടങ്ങി. പരുക്കിന് മുമ്പുള്ളതിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ ഉത്പാദിപ്പിക്കാനും തുടങ്ങി എന്ന് ഗവേഷകര്‍ പറഞ്ഞു. മനുഷ്യ കോശങ്ങളിലെ ആദ്യകാല ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ശരിയായ സമയവും ഡോസും നല്‍കുകയാണെങ്കില്‍ ഓക്‌സിടോസിന്‍ ആളുകളില്‍ സമാനമായ ഫലങ്ങള്‍ കാണിക്കുമെന്നാണ്.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

സാധാരണ നമ്മുടെ ഹൃദയത്തിന് പരുക്കുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അത് പഴയ അതേ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഓക്‌സിടോസിന്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുമെന്ന് ചില ലാബ് പരീക്ഷങ്ങളിലൂടെ തെളിഞ്ഞതോടെ തലച്ചോറിന്റെ മറ്റ് 14 ഹോര്‍മോണുകളെയും ഇതുപോലെയുള്ള പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ അതൊന്നും ഓക്‌സിടോസിന്‍ പോലെ കാര്‍ഡിയോമയോസൈറ്റുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല.

പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണ്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നുണ്ട്. ആളുകള്‍ക്കിടയില്‍ സാമൂഹിക ബന്ധങ്ങളും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നത് ഓക്‌സിടോസിന്‍ ആണ്. മനുഷ്യന്‍ പരസ്പരം ആലിംഗനം ചെയ്യുമ്പോഴോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴോ ഈ ഹോര്‍മോണിന്റെ അളവ് കൂടാറുണ്ട്. ഒരു സ്ത്രീയുടെ ശരീരത്തില്‍ ഓക്‌സിടോസിന് വലിയ പങ്കുണ്ട്. പ്രസവസമയത്ത് ശരീരത്തില്‍ ഉണ്ടാകുന്ന സങ്കോചങ്ങള്‍ ഉണര്‍ത്തുക, അതിനുശേഷം മുലയൂട്ടല്‍ പ്രക്രിയയെ സഹായിക്കുക എന്നിങ്ങനെ ശരീരത്തിലെ മറ്റ് പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് ഈ ഹോര്‍മോണുകള്‍ ആണ്.

Story Highlights: Love Hormone Oxytocin may Help Heal Hearts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here