സിറിയയിൽ ISIS പ്രവർത്തകനെ അമേരിക്കൻ സൈന്യം വധിച്ചു

വടക്കുകിഴക്കൻ സിറിയയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അമേരിക്ക വധിച്ചതായി പെന്റഗൺ. ഖമിഷ്‌ലി ഗ്രാമത്തിന് സമീപം ആയുധങ്ങൾ കടത്തുന്ന ഐസിസ് ഉദ്യോഗസ്ഥനായ റക്കൻ വാഹിദ് അൽ-ഷംമ്രിയാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ്.
ഓപ്പറേഷനിൽ, ലക്ഷ്യം വച്ച വ്യക്തി കൊല്ലപ്പെടുകയും ഒരു കൂട്ടാളിക്ക് പരുക്കേൽക്കുകയും ചെയ്തു എന്ന് യുഎസ് സെൻട്രൽ കമാൻഡ് സേന പ്രസ്താവനയിൽ അറിയിച്ചു. രണ്ട് കൂട്ടാളികളെ സൈന്യം കസ്റ്റഡിയിലെടുത്തതായും പ്രസ്താവനയിൽ പറയുന്നു.
ഓപ്പറേഷനിൽ ഒരു യുഎസ് സൈനികന് പോലും പരുക്കോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. ഒരു സിവിലിയനും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ഉണ്ടായിട്ടില്ല. കൂടാതെ യുഎസ് ഉപകരണങ്ങൾക്ക് നഷ്ടമോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Story Highlights: US forces kill ISIS operative in Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here