Advertisement

രാജസ്ഥാനിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം; 16 പേർക്ക് പരുക്ക്

October 8, 2022
Google News 5 minutes Read

രാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 4 മരണം.
16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അനധികൃതമായി ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പരുക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോധ്പൂരിലെ മഗ്ര പുഞ്ജ്‌ല പ്രദേശത്തെ കീർത്തി ന​ഗർ റെസിഡൻഷ്യൽ കോളനിയിലാണ് ഉച്ചക്ക് രണ്ടോടെ അപകടം നടന്നത്. മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റ 16 പേർക്കും ഗുരുതരമായി പൊള്ളലേറ്റെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ചു.

Read Also: നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുമെന്നും ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പറഞ്ഞു.

Story Highlights: 4 persons died in a gas cylinder explosion Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here