ഒമ്പത് മാസത്തിനിടെ പാക് ജയിലുകളിൽ മരിച്ചത് ആറ് ഇന്ത്യക്കാർ; ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ അഞ്ചുപേർ മത്സ്യത്തൊഴിലാളികളായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. സാഹചര്യം ആശങ്കാജനകമാണെന്നും മരിച്ചവരെല്ലാം ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് പാകിസ്താന്റെ ചുമതലയാണ്. ഇന്ത്യയുടെ ആശങ്ക ഇസ്‍ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. എല്ലാ ഇന്ത്യൻ തടവുകാരെയും ഉടൻ മോചിപ്പിക്കാനും തിരിച്ചയക്കാനും പാകിസ്താൻ സർക്കാരിനോട് അഭ്യർത്ഥിച്ചതായും അരിന്ദം ബാഗ്ചി പറഞ്ഞു.
Read Also: നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായുള്ള പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
Story Highlights: 6 Indian prisoners died in Pakistan in last 9 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here