Advertisement

വീണ്ടും പുരസ്‌കാര നേട്ടവുമായി ‘മീശ’; വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

October 8, 2022
Google News 2 minutes Read

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. (s hareesh won vayalar award)

മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന ചലച്ചിത്രം ഒരുക്കിയത്. ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്.

Story Highlights: s hareesh won vayalar award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here